'നോട്ടം 2020' എൻട്രികൾ ക്ഷണിച്ചു കൊള്ളുന്നു.

  • 04/11/2020

പ്രവാസലോകത്തെ ഏറ്റവും വലിയ ഷോർട്ഫിലിം ഫെസ്റ്റിവൽ ആയ കേരള അസോസിയേഷൻ കുവൈറ്റ് നടത്തുന്ന 8മത് കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ "നോട്ടം 2020" ഡിസംബർ അവസാന വാരം  മാറിയ സാഹചര്യത്തിൽ  ഓൺലൈൻ പ്ലാറ്റ്ഫോമിൽ   വിപുലമായ രീതിയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്നു. ഇതിലേക്ക് ഉള്ള  എൻട്രികൾ  ക്ഷണിച്ചു കൊള്ളുന്നു. 2016 നു ശേഷം നിർമിച്ച യു ട്യൂബിലോ മറ്റു ഓൺലൈൻ മീഡിയകളിലോ പ്രദർശിപ്പിക്കാത്ത, മുൻവർഷങ്ങളിൽ "നോട്ടം"  ഫെസ്റ്റിവലിൽ പങ്കെടുക്കാത്ത 15 മിനിറ്റിൽ കുറവുള്ള ഹ്രസ്വചിത്രങ്ങൾ ആണ് മത്സരത്തിൽ ഉൾപെടുത്തുക. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി
 ഡിസബർ 10 -2020.

വിശദവിവരങ്ങൾക്ക്‌ താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ  ബന്ധപ്പെട്ടുക.

00965 -60753530, 55831679,
97287058, 60642533.

Related News