മയ്യിത്ത് നിസ്കാരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

  • 04/11/2020

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം നാട്ടിൽ മരണപ്പെട്ട കുവൈത്ത് കെ.എം.സി.സി. അംഗവും വേങ്ങര, ഒതുക്കുങ്ങൽ പുത്തൂർ  സ്വദേശിയുമായ അലി വടക്കേതിലിന്റേയും (ആലിയാപ്പു), കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ സെക്രട്ടറിയും വടകര സി.എച്ച്.സെന്റർ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ ഗഫൂർ മുക്കാട്ട് സാഹിബിന്റെ ഭാര്യാ പിതാവും പ്രദേശത്തെ മുസ്ലീം ലീഗ് നേതാവുമായ എൻ.പി അബ്ദുൽ റഹ്മാൻ ഹാജി വടകരയുടെയും കുവൈത്ത് കെ.എം.സി.സി. നാല്പതാം വാർഷികത്തോടനുബന്ധിച്ച്‌ നിർമ്മിച്ച് നൽകിയ ബൈത്തുറഹ്മകളിലൊന്നിന്റെ ഗുണഭോക്താവായ നിറമരുതൂർ പഞ്ചായത്ത്  വനിതാ ലീഗ് സെക്രട്ടറി മറിയാമു എന്നവരുടെയും മയ്യിത്ത് നിസ്കാരവും തുടർന്ന് പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സെക്രട്ടറിമാരായ എഞ്ചിനീയർ മുഷ്താഖ്, ടി. ടി. ഷംസു, മുൻ കേന്ദ്ര സെക്രട്ടറിയും വേങ്ങര മണ്ഡലം പ്രസിഡന്റുമായ അജ്മൽ വേങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, ഗഫൂർ മുക്കാട്ട്, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ് മൂടാൽ, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുജീബ്, സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് കരിമ്പൻ, കോഴിക്കോട് ജില്ലാ ട്രഷറർ അസീസ് പേരാമ്പ്ര, കണ്ണൂർ ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി മുസ്തഫ ഏഴോം, റിലീഫ് വിംഗ് ജനറൽ കൺവീനർ അൻവർ കോയ, റഫീഖ് വടകര, റാഫി ആലിക്കൽ, മജീദ് ഏറഞ്ചേരി, റഫീഖ് ഒളവറ, ഫിയാസ് പുകയൂർ,   മദനി ഫർവാനിയ, ഗഫൂർ, സംബന്ധിച്ചു.

Related News