കെ ഇ എ ഭാരവാഹികൾ അംബാസ്സിഡറുമായി കൂടിക്കാഴ്ച നടത്തി.

  • 06/11/2020

കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് ജില്ലാ അസോസിയേഷൻ, ഇന്ത്യൻ അംബാസ്സിഡർ ശ്രീ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.
 പുതുതായി ചാർജടുത്ത അംബാസ്സിഡർക്ക് സംഘടനയുടെ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തി കൊടുക്കുകയും, പ്രവാസി പ്രശ്നങ്ങളിൽ എംബസ്സിയുടെ  സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
പ്രവാസീ സംഘടനകളുടെ പ്രവർത്തനത്തെ മുക്ത ഘണ്ടം പ്രശംസിച്ച അംബാസിഡർ, എംബസ്സിയുടെ പരിമിതികൾ ഉൾക്കൊണ്ടു കൊണ്ട് സംഘടനകൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിർത്തലാക്കേണ്ടി വന്ന ഓപ്പൺ ഹൌസ് ഉടൻ തന്നെ ഓൺലൈൻ വഴി തുടങ്ങാൻ ആലോചിക്കുകയാണെന്നും അറിയിച്ചു. അത് വരേ സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലൂടെ വിഷയങ്ങൾ നേരിട്ടറിയാൻ ശ്രേമിക്കുന്നുണ്ടന്നും അംബാസ്സിഡർ അറിയിച്ചു.
സംഘടനകളുടെ രജിഷ്ട്രേഷൻ നഷ്ടപ്പെട്ടതുമായുള്ള വിഷയം  അനുഭവപൂർവ്വം പരിഗണിച്ചുകൊണ്ട് , കെ ഇ എ അടക്കമുള്ള സംഘടനകളുടെ  രെജിസ്ട്രേഷൻ പുനസ്ഥാപിച്ചതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
രണ്ടുവർഷം മുമ്പ് കുവൈറ്റിൽ ഒരപകടത്തിൽ മരണപ്പെട്ട രണ്ടു മലയാളികളടക്കമുള്ള 7 ഇന്ത്യക്കാരുടെ ഇൻഷൂറൻസ് നഷ്ടപരിഹാര തുക കമ്പനി നാകാത്ത വിഷയം   അംബാസ്സിഡരുടെ ശ്രെദ്ധയിൽ പെടുത്തുകയും, ഈ വിഷയത്തിൽ സംഘടയുടെ വൈസ് പ്രെസിഡെന്റ് കെബീർ തളങ്കര ശേഖരിച്ച  എല്ലാ രേഖകളും അംബാസ്സിഡർക്ക്  കൈമാറുകയും ചെയ്തു.
കുറച്ചു കാലങ്ങളായി അംബാസ്സിഡർ ഓഫീസും പ്രവാസികളും തമ്മിലുള്ള അകലം വർധിച്ചു പോയിരുന്ന കാര്യം ശ്രെദ്ധയിൽ പെടുത്തിയപ്പോൾ, തീർച്ചയായും മാറ്റങ്ങളുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയുണ്ടായി.
പ്രെസിഡെന്റ് സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, ജനറൽ സെക്രട്ടറി സലാം കളനാട്, വർക്കിങ് പ്രേസഡൻഡ് ഹമീദ് മധുർ, ട്രെഷറർ രാമകൃഷ്ണൻ കള്ളാർ, ഓർഗനൈസിങ്‌ സെക്രട്ടറി നളിനാക്ഷൻ ഒളവറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related News