ബാലവേദി കുവൈറ്റ്‌ - ശിശുദിനാഘോഷം നവംബര്‍ 13 - 14 തിയ്യതികളിൽ.

  • 07/11/2020

കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗ്ഗ വേദിയായ ബാലവേദി-കുവൈറ്റിന്റെ ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നവംബര്‍ 13 വെള്ളിയാഴ്ച    രാവിലെ 10 മണിക്ക് അബ്ബാസിയ മേഖല ,  ഉച്ചക്ക് 01 മണിക്ക് ഫഹാഹീൽ മേഖല,  വൈകുന്നേരം 04 മണിക്ക് സാൽമിയ മേഖല   നവംബര്‍ 14ന്  വൈകുന്നേരം 05 മണിക്ക് അബുഹലീഫ മേഖല എന്ന ക്രമത്തിൽ  നടത്തുമെന്ന് ബാലവേദി-കുവൈറ്റിന്റെ ഭാരവാഹികൾ അറിയിച്ചു.  പരിപാടിയെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് അബ്ബാസിയ -9721 3475, സാൽമിയ - 6061 6478 , ഫഹാഹീൽ - 9918 8716 , അബുഹലീഫ- 6008 4602 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്

Related News