അബ്ദുൽ ഫത്താഹ് തയ്യിൽ നാട്ടിലേക്ക് "കെ കെ എം എ യാത്രയാപ്പ് നൽകി'

  • 08/11/2020

കുവൈറ്റ്‌ : രണ്ടു പതിറ്റാണ്ടിന്റെ നിറവാർന്ന പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൾ ഫത്താഹ് തയ്യിൽ സാഹിബിനു കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ )  കേന്ദ്ര ജനറൽ കൌൺസിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി .

കുവൈറ്റിൽ മത - സാമൂഹിക - സാംസ്‌കാരിക  സാഹിത്യ  മേഖലയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം പത്ര പ്രവർത്തനത്തിലും സജീമായിരുന്നു .

കെ കെ എം എ എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്  ഫത്താഹ് തയ്യിൽ. തന്റേതായ കാഴ്ചപ്പാടുകൾ പൊതുസമൂഹത്തിനു കൂടി ഉപകാരപ്പെടുന്ന രീതിയിൽ ഇടപെടാൻ സാധിച്ചുവെന്നത്  എടുത്തു പറയേണ്ടതാണ് കെ കെ എം എ  പ്രവർത്തക സംഗമത്തിൽ പങ്കെടുത്തവർ  അഭിപ്രായപെട്ടു 

അദ്ദേഹത്തിന്റെ ജന്മ നാട്ടിലേക്കുള്ള യാത്ര  കുവൈറ്റ് സാമൂഹിക സാംസ്‌കാരിക രംഗത്ത് വലിയൊരു നഷ്ടം തന്നെയാണ്  യോഗം അഭിപ്രായപെട്ടു. 
അദ്ദേഹം നൽകി വന്ന   അനുഭവ സമ്പത്തുകൾ നാടിന് ഉപകരിക്കുന്ന രീതിയിൽ ഉപയോഗപ്പടുത്താൻ  സാധിക്കട്ടെ എന്ന് യോഗം ആശംസിച്ചു 

കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര ജനറൽ കൌൺസിൽ യോഗത്തിൽ  കെ കെ എം എ  രക്ഷധികാരി  സഗീർ തൃക്കരിപ്പൂർ  അനുമോദന പ്രഭാഷണം നടത്തി കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുൽ സലാം കവ്വായി ആദ്യക്ഷത വഹിച്ചു, അബ്ദുൽ കലാം മൗലവി  പ്രാർത്ഥനക്കു  നേതൃത്വം നൽകി 
ആശംസകൾ നേർന്നു കൊണ്ട്  പി എം ടി  ലീഡർ പി കെ അക്ബർ സിദ്ദിഖ്,  കേന്ദ്ര വൈസ് ചെയർമാൻ ഹംസ മുസ്തഫ, ഇബ്രാഹിം കുന്നിൽ,  വർക്കിംഗ്‌ പ്രസിഡന്റ് കെ ബഷീർ, ബി എം ഇക്ബാൽ, ട്രഷറർ  സി  ഫിറോസ്, സംസ്ഥാന കമ്മിറ്റി നേതാക്കളായ   മുഹമ്മദ്‌ അലി മാത്ര സാഹിബ്‌, ബഷീർ അമേത്ത്, കേന്ദ്ര വൈസ് പ്രസിഡണ്ട്‌ മാർ, സോൺ, ബ്രാഞ്ച്, യൂണിറ്റ്  നേതാക്കൾ ആശംസകൾ നേർന്നു  സംസാരിച്ചു

സ്നേഹാദരങ്ങൾക്  നന്ദി പറഞ്ഞു കൊണ്ട്  കേന്ദ്ര  വൈസ് ചെയർമാൻ അബ്ദുൽ  ഫത്താഹ് തയ്യിൽ സാഹിബ്‌ സംസാരിച്ചു . കേന്ദ്ര ജനറൽ സെക്രട്ടറി  കെ. സി. റഫീഖ്  സ്വാഗത വും, കേന്ദ്ര അഡ്മിൻ സെക്രട്ടറി  വി എ ച്  മുസ്തഫ  മാസ്റ്റർ നന്ദിയും  പറഞ്ഞു 

Related News