കെ.ഐ.സി ഫര്‍വാനിയ മേഖല ഓണ്‍ലൈന്‍ മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു.

  • 08/11/2020

കുവൈത്ത് സിറ്റി : പ്രവാചകനെ പൂര്‍ണ്ണമായും പിന്‍പറ്റി അവിടുത്തെ ജീവിത മാതൃക സമൂഹത്തിന് മുന്നില്‍ നേരില്‍ പരിചയപ്പെടുത്തുകയെന്നതാണ് പ്രവാചക പ്രണയത്തിന്റെ ഏറ്റവും വലിയ അടയാളമെന്ന്  അഷറഫ് റഹ്മാനി ചൗകി പറഞ്ഞു. വിശ്വാസി സമൂഹം അതിനു വേണ്ടി പരിശ്രമിക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ 'തിരുനബി ജീവിതം: സമഗ്രം സമ്പൂർണ്ണം' എന്ന ശീര്‍ഷകത്തില്‍ നടത്തി വരുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച് ഫർവാനിയ മേഖല കമ്മിറ്റി   സംഘടിപ്പിച്ച മീലാദ് ഓൺലൈൻ പ്രോഗ്രാമിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കെ.ഐ.സി ഫര്‍വാനിയ മേഖല പ്രസിഡണ്ട് അഷ്റഫ് അന്‍വരി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉത്ഘാടനം നിര്‍വഹിച്ചു. സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്‌ഹരി പട്ടാമ്പി (അൽ അസ്ഹാർ സംസ്ഥന പ്രസിഡണ്ട് ) പ്രാര്‍ത്ഥന നടത്തി.

കേന്ദ്ര പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി ആശംസകളര്‍പ്പിച്ചു. കേന്ദ്ര സെക്രട്ടറി അബ്ദുല്‍ ഹകീം മൗലവി മൗലിദ് സദസ്സിന് നേതൃത്വം നല്‍കി. മേഖല ജഃസെക്രട്ടറി അബ്ദുലത്തീഫ് മൗലവി സ്വാഗതവും, ട്രഷറര്‍ ജുനൈദ് കൊറ്റി നന്ദിയും പറഞ്ഞു.

അതോടനുബന്ധിച്ച് നടന്ന മീലാദ് മധുരം മദ്ഹ്ഗീത മത്സരത്തില്‍ സഫ്വാന്‍ അബ്റഖ് യൂണിറ്റ് ഒന്നാം സ്ഥാനവും, റാഷിദ് അബ്റഖ് യൂണിറ്റ് രണ്ടാം സ്ഥാനവും, നൗഫല്‍ നെസ്റ്റോ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.

Related News