മുസ്ലിം ലീഗ് നേതാവ് സി.മോയിൻകുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. ദുഃഖം രേഖപ്പെടുത്തി

  • 09/11/2020

കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എ.യുമായിരുന്ന സി.മോയിൻ കുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. തികഞ്ഞ മതേതരവാദിയായ മോയിൻ കുട്ടിയുടെ വിടവ് മുസ്ലിം ലീഗിന് നികത്താനാവാത്തതാണ്. ആർജ്ജവമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗിനും സംസ്ഥാന രാഷ്ട്രീയത്തിനും നഷ്ടമായതെന്നും കുവൈത്ത് കെ.എം.സി.സി. പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും പറഞ്ഞു.മോയിൻ കുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Related News