ബാബു നിലമ്പൂരിനു യാത്രയയപ്പ് നൽകി

  • 10/11/2020

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം ജില്ലാ അസോസിയേഷൻ അഡ്വൈസറി ബോർഡ് അംഗവും മുൻ വൈസ് പ്രസിഡന്റും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബാബു നിലമ്പൂരിന് യാത്രയയപ്പുനല്കി.

നിലവിലെ സാഹചര്യത്തിൽ വിപുലമായ ഒരു യാത്രയപ്പ് നടത്താൻ സാധിക്കാത്തനിനാൽ Zoom മീറ്റിംഗ് വഴിയായിരുന്നു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

MAK പ്രസിഡന്റ് ശ്രീ വാസുദേവൻ മമ്പാടിന്റെ നേതൃത്വത്തിൽ സംഘടനാ ഭാരവാഹികളായ ജനറൽ സെക്രട്ടറി മുസ്താഫ മാറഞ്ചേരി , സെക്രട്ടറി അനീഷ് കരാട്ട് , ജോയൻറ് സെക്രട്ടറി Adv ജംഷാദ് , ജോയൻറ് ട്രഷറർ സുനീർ കളിപ്പാടൻ എന്നിവർ നേരിട്ടു കാണുകയും സംഘടനയുടെ ഉപഹാരം കൈമാറുകയും ചെയ്തു

Related News