കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീ ബാലചന്ദ്രനും, കല കുവൈറ്റിന്റെ സജീവ പ്രവര്‍ത്തകയുമായ ശ്രീമതി പങ്കജവല്ലി ബാലചന്ദ്രനും കല കുവൈത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. അബ്ബാസിയ കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ഉപഹാരം കൈമാറി , പ്രസ്തുത ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സി .കെ നൗഷാദ് , അബ്ബാസിയ മേഖല സെക്രട്ടറി ഷൈമേഷ് , മേഖല ആക്ടിങ് പ്രസിഡണ്ട് പവിത്രൻ , കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കലയുടെ സജീവ പ്രവർത്തകർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?