അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിച്ചു

  • 10/11/2020

കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എ.യുമായിരുന്ന സി.മോയിൻ കുട്ടി സാഹിബിന്റെ  നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിച്ചു. കെ.എം.സി.സി. ഓഫീസിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേ ത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മോയിൻ കുട്ടി അനുസ്മരണ പ്രഭാഷണം വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത് നിർവ്വഹിച്ചു. ട്രഷറർ എം.ആർ.നാസർ, വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം എന്നിവർ അനുശോചനം രേഖപ്പെടുത്തി. വിവിധ ജില്ലാ- മണ്ഡലം നേതാക്കൾ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ടി.ടി.ഷംസു നന്ദിയും പറഞ്ഞു.

Related News