ഇടത് സർക്കാർ സംവരണ നയം സാമൂഹിക നീതിയുടെ അട്ടിമറി: വെൽഫെയർ കേരള പ്രതിഷേധ സംഗമം

  • 10/11/2020

ഇടതു സർക്കാർ നടപ് വിലാക്കിയ മുന്നോക്ക സംവരണം  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  വെൽഫെയർ കേരള കുവൈത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള പ്രസിഡൻറ് ശ്രീ.ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.*

ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന സവർണ സംവരണവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായ പ്രക്ഷോഭം ആളിപ്പടരുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട്  സർക്കാർ  വിവേകത്തോടെ പെരുമാറണം. ചരിത്രപരമായ വിവേചനത്തിന് വിധേയരായവർക്കാണ് സംവരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. ജാതി മേധാവിത്വത്തിന്റെ ബാലൻസ് തകരാതെ സംരക്ഷിക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്. സംഘ്പരിവാർ നിലപാടണിത്. ജാതിമേധാവിത്വത്തിന്റെ കടുത്ത പ്രഹരങ്ങളെ അതിജീവിച്ച് നിവർന്ന് നിൽക്കാൻ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ ചവിട്ടിയൊതുക്കലാണ് ഇപ്പോൾ മുന്നോക്ക സംവരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

ജാതി വ്യവസ്ഥയുടെ ഇരുട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നതിന്റെ കാർമ്മികത്വമാണ് സർക്കാർ  നിർവഹിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ച പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ശ്രീ.വി.ആർ ജോഷി അഭിപ്രായപ്പെട്ടു. സാമൂഹ്യ നീതിയല്ല, സാമാന്യ നീതി പോലും നിഷേധിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.സർക്കാർ എത്രയും വേഗം തിരുത്തലുകൾക്ക് തയ്യാറാകണം.*

പരിപാടിയിൽ  വെൽഫെയർ കേരള കുവൈത്ത്   പ്രസിഡൻറ് റസീന മുഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി  റഫീഖ് ബാബു അവതാരകനായി. ജനറൽ സെക്രട്ടറി അൻവർ ഷാജി സ്വാഗതവും അൻവർ സാദത്ത് എഴുവന്തല നന്ദിയും പറഞ്ഞു

Related News