അബ്ദുൽ ഫത്താഹ് തയ്യിൽ സാഹിബിന് സിറ്റി സോൺ യാത്രയയപ്പ് നൽകി.

  • 11/11/2020

കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര  വൈസ് ചെയർമാൻ   അബ്ദുൽ ഫത്താഹ് തയ്യിൽ സാഹിബിന്  കെ കെ എം എ  സിറ്റി സോൺ യാത്രയയപ്പ്  നൽകി. കെ കെ എം എ രക്ഷധികാരി  സഗീർ തൃക്കരിപ്പൂർ  ഉത്ഘാടനം  ചെയ്തു 
സിറ്റി സോൺ പ്രസിഡന്റ്  കെ  സി അബ്ദുൽ കരീം  ആദ്യക്ഷത  വഹിച്ചു.

ആശംസകൾ നേർന്നു കൊണ്ട് കേന്ദ്ര നേതാക്കളായ  അക്ബർ സിദ്ദിഖ്, ഹംസ മുസ്തഫ, ഇബ്രാഹിം കുന്നിൽ, എ പി അബ്ദുൽ സലാം, കെ സി റഫീഖ്, സി  ഫിറോസ്, ബി എം ഇക്ബാൽ,  ഒ പി ശറഫുദ്ധീൻ, കെ ഒ മൊയ്‌ദു, എച്  എ ഗഫൂർ, ഹമീദ് മുൽക്കി, അബ്ദുലത്തീഫ്  സാദി  സിറ്റി സോൺ ബ്രാഞ്ച്  നേതാക്കളായ  റസാഖ് സാൽമിയ, അസ്ഹർ കർണാടക, അഷ്‌റഫ്‌ ഹവല്ലി, ഷറഫു സിറ്റി, എം സി ശറഫുദ്ധീൻ  ജഹ്‌റ, കമറുദ്ധീൻ  എന്നിവർ സംസാരിച്ചു

മാനുഷിക മൂലിയങ്ങൾ ഉയർത്തിപിടിച്ചു സഹജീവിക്ക് വേണ്ടി കർമരംഗത്തു പടച്ച തമ്പുരാന്റെ പ്രതിഫലം കമ്ക്ഷിച്ചു മാത്രം പ്രവർത്തിക്കുവാൻ  തയാറാവണമെന്ന്  ഫത്താഹ് സാഹിബ്‌  മറുവടി പ്രസംഗത്തിൽ  സൂചിപ്പിച്ചു .സിറ്റി സോൺ  ജനറൽ സെക്രട്ടറി നെജ്മുദ്ദീൻ  സ്വാഗതവും  ഓർഗാനസിങ്  സെക്രട്ടറി അലി കരിമ്പ്ര നന്ദിയും  പറഞ്ഞു

Related News