അബ്ദുല്‍ ഫതാഹ് തയ്യിലിന് കെ.ഐ.സി  യാത്രയയപ്പ് നല്‍കി

  • 11/11/2020

കുവൈത്ത് സിറ്റി: പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനായ അബ്ദുല്‍ ഫതാഹ് തയ്യിലിന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. 

കെ.ഐ.സി യുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ സംഘടനയുടെ മൊമന്റോ കൈമാറി.

പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി,മജ്ലിസുല്‍ അഅ'ല കണ്‍വീനര്‍ അബ്ദുലത്തീഫ് എടയൂര്‍, സെക്രട്ടറി നിസാര്‍ അലങ്കാര്‍ തുടങ്ങിയവര്‍ സന്നിധരായിരുന്നു.

Related News