കെ കെ എം എ സ്നേഹാദരം സംഘടിപ്പിച്ചു

  • 13/11/2020

കുവൈറ്റ് : കാൽ നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തിനു  വിരാമമിട്ടു നാട്ടിലേക്ക് തിരിക്കുന്ന  കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റി രക്ഷാധികാരി  അബ്ദുൽ ഫത്താഹ് തയ്യിൽ സാഹിബിനു കെ കെ എം എ പയ്യന്നൂർ  ഏരിയ കമ്മിറ്റി  സ്നേഹാദരവ്  വേദി സംഘടിപ്പിച്ചു 

 

പയ്യന്നൂർ ഏരിയ കമ്മിറ്റി പ്രസിഡണ്ട് കെ പി  അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു  കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് ഉത്ഘാടനം ചെയ്തു - കേന്ദ്ര നേതാക്കളായ  എ പി അബ്ദുൽ സലാം , ഇബ്രാഹിം കുന്നിൽ , ഏരിയ കമ്മിറ്റി മുൻ പ്രസിഡണ്ട്   സുബൈർ കുരിക്കൾ  ആശംസകൾ നേർന്നു സംസാരിച്ചു

 

ജന സേവനം കൊണ്ട് ഒരു  സമൂഹത്തിനു മാതൃകാപരമായ സന്ദേശം നൽകുവാൻ സാധിച്ച മഹത്തായ പ്രവർത്തന ത്തതിന്റെയ് നേര്കാഴ്ച്ചയാണ് അദ്ദേഹം പ്രവാസി സമൂഹത്തിനു സമര്പിച്ചതെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു

 

പയ്യന്നൂർ ഏരിയ കമ്മിറ്റി നേതാക്കളായ  ഷഫീഖ്  കവ്വായി, ഇസ്ഹാഖ് കുഞ്ഞിമംഗലം, മോഹമ്മൂദ് പെരുമ്പ എന്നിവർ പങ്കെടുത്തു  സ്നേഹാദരങ്ങൾക്കു കെ കെ എം എ കേന്ദ്ര വൈസ്  ചെയര്മാന് അബ്ദുൽ ഫത്താഹ് തയ്യിൽ നന്ദി പറഞ്ഞു

കെ കെ എം എ  പയ്യന്നൂർ ഏരിയ കമ്മിറ്റി  ജനറൽ സെക്രട്ടറി ടി കെ പി  സാജിദ് രാമന്തളി  സ്വാഗതവും പി എം ശരീഫ് നന്ദിയും പറഞ്ഞു 

Related News