ബാലചന്ദ്രനും കുടുംബത്തിനും MAK യാത്രയയപ്പ് നൽകി

  • 15/11/2020

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം ജില്ലാ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും കുവൈറ്റിലെ കല - സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ബാലചന്ദ്രൻ ഭഗവതിപ്പറമ്പിലിനും പത്നി പങ്കജവല്ലി  ( MAK വനിതാവേദി അംഗം ) യാത്രയയപ്പുനല്കി. നിലവിലെ സാഹചര്യത്തിൽ വിപുലമായ ഒരു യാത്രയപ്പ് നടത്താൻ സാധിക്കാത്തനിനാൽ Zoom മീറ്റിംഗ് വഴിയായിരുന്നു യാത്രയയപ്പ്  ചടങ്ങ്  സംഘടിപ്പിച്ചിരുന്നത്. 

MAK  പ്രസിഡന്റ് ശ്രീ വാസുദേവൻ മമ്പാടിന്റെ നേതൃത്വത്തിൽ സംഘടനാ ഭാരവാഹികളായ ജനറൽ സെക്രട്ടറി മുസ്താഫ മാറഞ്ചേരി , സെക്രട്ടറി അനീഷ് കരാട്ട് , ജോയിന്റ് സെക്രട്ടറി Adv  ജംഷാദ് , ജോയിന്റ് ട്രഷറർ സുനീർ കളിപ്പാടൻ എന്നിവർ  നേരിട്ടു കാണുകയും സംഘടനയുടെ ഉപഹാരം കൈമാറുകയും ചെയ്തു

Related News