കെ.ഐ.സി ഫഹാഹീൽ മേഖല മീലാദ് പ്രഭാഷണവും, മൗലിദ് സദസ്സും സംഘടിപ്പിച്ചു.

  • 15/11/2020

കുവൈത്ത് സിറ്റി : പ്രവാചകന്റെ ഉദാത്തമായ ചിന്തകളും ഉല്‍കൃഷ്ഠമായ ജീവിതരീതിയും നാം ആഴത്തില്‍ പഠിക്കുകയും,അനുകരിക്കുകയും സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യണമെന്ന് സയ്യിദ് ഷാഹിന്‍ വാഫി അല്‍ ബുഖാരി പറഞ്ഞു.  സമസ്ത മേഖലകളിലും
സമഗ്രമായ മാതൃകകൾ കാണിച്ചു തന്ന പ്രവാചകന്റെ നല്ല അനുയായികളായി ജീവിതം നയിക്കാൻ പുതുതലമുറ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ "തിരുനബി ജീവിതം സമഗ്രം, സമ്പൂർണ്ണം" എന്ന ശീർഷകത്തിൽ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച മുഹബ്ബത്തെറസൂൽ ഓണ്‍ലൈന്‍ പരിപാടിയില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂര്‍ ഉൽഘാടനം നിർവഹിച്ചു. കെ.ഐ.സി ഫഹാഹീൽ മേഖല പ്രസിഡന്റ് അമീൻ മുസ്‌ലിയാർ ചേകനൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്‍മള പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി ആശംസകളര്‍പ്പിച്ചു.മേഖലാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ,ആദിൽ എടവണ്ണപ്പാറ,ജവാദ് വാഴയൂർ എന്നിവർ മൗലിദ് സദസ്സിന് നേതൃത്വം നൽകി. മേഖല ആക്ടിങ് സെക്രട്ടറി എൻജിനിയർ മുനീർ സ്വാഗതവും ട്രഷറർ അബ്ദുറഷീദ്‌ മസ്താൻ നന്ദിയും പറഞ്ഞു.

Related News