ക്ഷേമനിധി തുക കൈമാറി

  • 15/11/2020

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അംഗങ്ങളായിരിക്കെ നിര്യാതരായവർക്കുള്ള ക്ഷേമനിധി തുക ബന്ധുക്കൾക്ക് നൽകി. കുവൈത്തിൽ വെച്ച് കോവിഡ് ബാധിതരായി മെയ് മാസം ഇരുപതാം തീയ്യതി മരണമടഞ്ഞ ഫാഹഹീൽ യൂണിറ്റംഗം അനൂപ് പുത്തൻ പുരയിൽ (ഫോക്ക് ഐഡി - 2743), മെയ് മാസം ഇരുപത്തിയാറാം തീയ്യതി മരണമടഞ്ഞ ഫാഹഹീൽ നോർത്ത് യൂണിറ്റ് അംഗം അജയൻ മാമ്പുറത്ത് (ഫോക്ക് ഐഡി - 606), കുവൈത്തിൽ വെച്ച് ജൂൺ മാസം ഇരുപത്തിയഞ്ചാം തീയ്യതി ഹൃദയാഘാതം മൂലം നിര്യാതനായ കരയാൻ അജിത്ത് കുമാർ (ഫോക്ക് ഐഡി - 2012) എന്നിവരുടെ ക്ഷേമനിധി തുകയാണ്  ബന്ധുക്കൾക്ക് കൈമാറിയത്.

Related News