കെ കെ എം എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

  • 18/11/2020

കുവൈറ്റ് കേരളം മുസ്ലിം അസോസിയേഷൻ എഡ്യൂക്കേഷൻ സപ്പോർട്ടിങ് ഡിപ്പാർമെന്റിന്റെയ് കീഴിൽ സംഘടിപ്പിക്കുന്ന "  2020 ൽ  എസ്‌ എസ്‌ എൽ സി ,പ്ലസ് ടു  ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ കെ എം എ  അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം കോഴിക്കോട് വെച്ച്  സംഘടിപ്പിച്ചു 

വിജയികളായ കുട്ടികൾക്കുള്ള മെമന്റോസും , മാർറ്റിങ്സിന്റെയ് " മുഹമ്മദ് "  എന്ന പുസ്തകവുമാണ് അവാർഡ് ജേതാക്കൾക്ക് നൽകിയത് ചടങ്ങിൽ കെ കെ എം എ  മുഖിയാ രക്ഷാധികാരി  കെ സിദ്ദിഖ്  കൂട്ടുമുഖം അവാർഡ് വിതരണം ചെയ്തു 

കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ പരിപാടിയിൽ സി എച് അബ്ദുല്ല അധ്യക്ഷനായിരുന്നു  റസാഖ് മെലഡി ഉൽഘാടനം ചെയ്തു 

ആ ർ വി അബ്ദുൽ ഹമീദ് മൗലവി  പ്രാർത്ഥന നടത്തി  ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സലിം അറക്കൽ സ്വാഗതം  പറഞ്ഞു സാബിർ കുണ്ടിൽ ( കുവൈറ്റ് ) ഹനീഫ മൂഴിക്കൽ , എം കെ അബ്ദുൽ റഹ്മാൻ , എന്നിവർ ആശംസകൾ നേരുന്നു സംസാരിച്ചു 

Related News