ഭീകരവാദത്തിന് ഇന്റർനെറ്റ് സഹായം അനുവദിക്കില്ല; കടിഞ്ഞാണിട്ട് സൗദി ഭരണകൂടം

  • 20/11/2020

പല ഭീകരവാദികളും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇന്റർനെറ്റ് ദുരുപയോ​ഗം ചെയ്യുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി സൗദി ഭരണകൂടം. 
 ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. സൈബർ നിയമം അനുസരിച്ച് 10 വർഷം തടവോ 50 ലക്ഷം റിയാൽ പിഴയോ (10.1 കോടി രൂപ) രണ്ടും ചേർത്തോ, ശിക്ഷയുണ്ടാകുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

ഭീകര പ്രവർത്തനങ്ങൾക്ക് വെബ്സൈറ്റ് നിർമ്മിക്കുന്നതും മറ്റു സൈറ്റുകൾ ഉപയോഗിക്കുന്നതും ശിക്ഷാഹർമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ആശയപരമായോ അനുകമ്പയോടെയോ ഭീകരവാദികളെ സമീപിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News