പൽപക് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു.

  • 20/11/2020

പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക് ) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹൃവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു.

 

കോവിട് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതു കൊണ്ട് പൽപക് ഫേസ് ബുക്ക് പേജിലൂടെ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നവംബർ  14 ന് 10 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കുകയും അതിനെ തുടർന്ന് 50 ൽ അധികം വരുന്ന ബാലസമിതി അംഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് അവതരിപ്പിച്ച പരിപാടികൾ കോർത്ത് ഇണക്കി കൊണ്ട് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.

കൊറോണയുടെ പശ്ചാത്തലത്തിൽ പരിമിതിക്കുള്ളിൽ നിന്ന് കുട്ടികൾ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ തൽസമയം തന്നെ നൂറ് കണക്കിന് ആളുകൾ കാണുകയുണ്ടായി.

 

ശ്രുതി ഹരീഷിന്റെ ആമുഖ പ്രസംഗത്തോടു കൂടി ആരംഭിച്ച ഉത്ഘാടന ചടങ്ങിൽ പ്രമുഖ HRD ട്രെയിനർ മധു ഭാസ്കരൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ പൽപക് ബാലസമിതി സംഘിടിപ്പിക്കുന്ന ഇത്തരം പരിപാടികൾ കുട്ടികൾക്ക് അവരുടെ കഴിവുകളെ മനസിലാക്കി അവയെ പരിപോഷിപ്പിക്കുവാൻ ഉപകാരപെടട്ടെയെന്ന് മധു ഭാസ്കരൻ പറഞ്ഞു. മാസ്റ്റർ ജിതേഷ് എം വാര്യർ അദ്ധ്യഷത വഹിച്ച യോഗത്തിൽ മാസ്റ്റർ ജ്യോതിഷ് അപ്പുകുട്ടൻ സ്വാഗത പ്രസംഗം നടത്തുകയും കുമാരി ആൻ മരിയൻ ജിജു ശിശുദിന സന്ദേശം നൽക്കുകയും ചെയ്തു.

 

ചടങ്ങിന് ആശംസകൾ നേർന്ന് കൊണ്ട് പൽപക് പ്രസിഡന്റെ പി.എൻ. കുമാർ ജന.സെക്രട്ടറി സുരേഷ് പുളിക്കൽരക്ഷാധികാരി സുരേഷ് മാധവൻവനിതാ വേദി കൺവീനർ ബിന്ദു വരദബാലസമിതി ജോയിന്റ് കൺവീനർ വിമല വിനോദ്കുമാരി ചന്ദന സതീഷ് എന്നിവർ സംസാരിച്ചു. അഭിരാം ശബരി നന്ദി പ്രകാശനം നടത്തി .

Related News