ഗൾഫ് പ്രദേശ് കൽച്ചറൽ കോൺഗ്രസ് കുവൈറ്റ് (ജി.പി.സി.സി) യാത്രയയപ്പ് നൽകി.

  • 23/11/2020

ജി.പി.സി.സി കുവൈത്ത് ദേശിയ പ്രസിഡൻറ് ചെസ്സിൽ  രാമപുരത്തിന്റെ അധ്യക്ഷതയിൽ കൂടിയ Zoom മീറ്റിംഗിൽ പ്രശസ്ത സിനിമ സംവിധായകനും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ജോഷി മാത്യു മുഖ്യാതിഥിയായിരുന്നു , ജി.പി.സി.സി എന്ന സംഘടനയെയും അതിന്റെ പ്രവർത്തനവും തനിക്ക് നേരിട്ട് അറിവുള്ളതാണ് , ഒരു രാക്ഷ്ട്ട്രീയാ സംഘടനയല്ല മറിച്ഛ് സാമൂഹികക പ്രതിബദ്ധതയുള്ള ഒരേമനസ്സോടെയും മനോഭാവത്തോടെയും പ്രവർത്തിക്കുന്ന ഒരുപറ്റം നല്ല ആളുകളുടെ കൂട്ടയ്മയാണ് ജി.പി.സി.സി എന്ന സഘടന , കുവൈറ്റിലെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ജാതിമത കക്ഷി രാക്ഷ്ട്രീയ പ്രാദേശികത്തിനതീതമായി വർഷങ്ങളായി ഇൻഡ്യൻ എംബസ്സി രേജിസ്റെർഡ്‌ സഘടനായായി പ്രവര്ത്തിക്കുന്ന ഈ സഘടന ഇനിയും മാനുഷിക സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടു പോകട്ടെയെന്നും  ഉൽഘാടനം നിർവഹിച്ചുകൊണ്ട് ജോഷി മാത്യു ഏടുത്തു പറഞ്ഞു .

പ്രശസ്ത സാമൂഹിക സംഘടനാ നേതാക്കളായ അഡ്വക്കേറ്റ്.ജോൺ തോമസ് , ബാബുജി ബത്തേരി , സോമു മാത്യു , ഐ.ഒ.സി പ്രസിഡൻറ് കെ.ജെ ജോൺ, ടോണി മാത്യു എന്നിവർ അതിഥികളായി ആശംസകൾ നേർന്ന് സംസാരിച്ചു.
ജി.പി.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ചാൾസ് പി ജോർജ് സിബുവിന്റെ ആശംസാഫലകം വായിച്ചവതരിപ്പിച്ചു.‌ ജി.പി.സി.സി കുവൈറ്റ് ദേശിയ ജനറൽ  സെക്രട്ടറി സാം നന്ത്യാട്ട്, മഹിളാ വിംഗ് നാഷണൽ പ്രസിഡണ്ട് ഷൈനി ഫ്രാങ്ക്, ,അരുൺ രാജഗോപാൽ ,പിടി സാമുവലുകുട്ടി , സോമ ബോബി ,എബി അത്തിക്കയം, ഫിലിപ്പ് മാത്യു ,വിനോദ് തോമസ് , അജിത് സക്കറിയ പീറ്റർ , അനീഷ് ചെറുകര , ബിജു എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു  .  

കുവൈറ്റ് ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന സിബുവിന്റെ സംഘടനാ പാടവവും സാമൂഹിക പ്രതിബദ്ധതയും നാട്ടിൽ കോൺഗ്രസ് പ്രസ്ഥാനത്തിനും ജനാധിപധ്യ സമൂഹത്തിനും ഒരു മുതൽകൂട്ടാവുമെന്നും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ ഒരെ സ്വരത്തിൽ ഏടുത്തു പറഞ്ഞു.

സിബു പുലിയൂർ മറുപടി പ്രസംഗം നടത്തുകയും, ജി.പി.സി.സി ദേശിയ ട്രെഷറർ മുരളി പണിക്കർ കൃതജ്ഞതയും പ്രകാശിപ്പിച്ചുകൊണ്ട് മീറ്റിംഗ് പര്യവസാനിപ്പിച്ചു.

Related News