കെ.ഐ.സി മീലാദ് കാമ്പയിന്‍ സമാപനംഃ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.

  • 24/11/2020

കുവൈത്ത് സിറ്റിഃ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍  മീലാദ് കാമ്പയിനോടനുബന്ധിച്ച്, kuwaitskssf യൂട്യൂബ് ചാനലിലൂടെ പ്രക്ഷേപണം ചെയ്ത തിരുനബി ജീവിതാവിഷ്കാരം എന്ന ഉസ്താദ് ശംസുദ്ദീൻ ഫൈസി എടയാറ്റൂരിന്റെ ഹൃസ്വ പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഫാത്തിമത് ഹിബ മംഗഫ് ഒന്നാം സ്ഥാനവും, ശമീമ മലപ്പുറം രണ്ടാം സ്ഥാനവും, ശംസീർ അബ്ബാസിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനമായ ഗോള്‍ഡ് കോയിന്‍ കുവൈത്തിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റും, രണ്ടാം സമ്മാനമായ ഡിന്നര്‍ സെറ്റ്  മെഹ്ബൂലയിലെ 123 സൂപ്പര്‍മാര്‍ക്കറ്റും  സ്പോണ്‍സര്‍ ചെയ്തു. 

മീലാദ് കാമ്പയിന്‍ സമാപനത്തോടുനുബന്ധിച്ച് നടത്തിയ മജ്ലിസ് സ്വലാത്തിന് കെ.ഐ.സി ഫഹാഹീല്‍ മേഖല പ്രസിഡന്റ് അമീന്‍ മൗലവി ചേകനൂര്‍ നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ് .എഫ്  സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി പ്രാര്‍ത്ഥന നടത്തി.

ചടങ്ങില്‍ കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള , ജ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി മറ്റു കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍,കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News