തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ. സിബി ജോർജ്ജുമായി കൂടിക്കാഴ്ച നടത്തി.

  • 25/11/2020

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ. സിബി ജോർജ്ജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ, കുവൈററുമായി കാലാകാലങ്ങളായി തുടർന്നുകൊണ്ടു പോകുന്ന സാംസ്കാരികവും, വാണിജ്യവും, തൊഴിൽപരവുമായ ബന്ധങ്ങൾ കൂടുതൽ ദൃഢമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് കഴിഞ്ഞ 14 വര്ഷക്കാലമായി വിഭാഗീയത ഇല്ലാതെ ഒത്തൊരുമയോടു കൂടി പ്രവർത്തിക്കുന്നതിൽ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടില് എത്തിക്കുന്നതിന് ടിക്കറ്റ് ചിലവ് മാത്രം നല്കാതെ അതിനു വേണ്ടുന്ന എല്ലാവിധ ചിലവുകളും എംബസ്സി വഹിക്കാൻ തയ്യാറാകണമെന്ന അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചു കൊണ്ട് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.  ഇന്ത്യൻ സമൂഹത്തിന് എംബസ്സിയുടെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയി ൽ ലഭ്യമാക്കുന്നതിന് വേണ്ടുന്ന നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഭക്ഷണത്തിനും, ടിക്കറ്റിനും ബുദ്ധിമുട്ടുന്നവർക്ക് എല്ലാവിധ സഹായങ്ങളും എംബസ്സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്കി. ഈ ഒരു മഹാമാരി കാലത്ത് ട്രാസ്കിന്റെ അംഗങ്ങൾക്കും, അംഗങ്ങളല്ലാത്തവർക്കും യാതൊരു വിധ വ്യത്യാസങ്ങളും കാണിക്കാതെ മാനുഷിക പരിഗണന നല്കി കൊണ്ടുള്ള എല്ലാവിധ സഹായങ്ങളും പ്രശംസനീയമാണ് അദ്ദേഹം അഭിപ്രായപെട്ടു.

Related News