സൗദിയിൽ ആദ്യ സൗരോർജ കാർ പുറത്തിറക്കി

  • 06/04/2021

സൗരോർജത്തെ വൈദ്യുതോർജ്ജമാക്കി പ്രവർത്തിക്കുന്ന കാർ രൂപകൽപ്പന ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് സൗദി അറേബ്യയിലെ ഒരു കൂട്ടം വിദ്യാർഥികളും അധ്യാപകരും. അൽഫൈസൽ സർവ്വകലാശാലയിലെ വിദ്യാർഥികളാണ് ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്. പ്രെഫസർ ഹബീബ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം വിജയിപ്പിച്ചെടുത്തത്. ബോയിംഗുമായി സഹകരിച്ചാണ് പദ്ധതി വിജയിപ്പിച്ചത്.

സൗദി ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ൻറെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചതും പിന്നീട് വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതുമെന്ന് അണിയറ പ്രവർത്തകർ വിശദീകരിച്ചു. പുതിയ കണ്ടെത്തൽ അന്താരാഷ്ട്ര മൽസര വേദികളിൽ പ്രദർശിപ്പിക്കുമെന്നും കൂടുതൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നും പ്രഫസർ മുഹമ്മദ് ബിൻ അലി അൽ ഹയാസ പറഞ്ഞു.

Related News