​ലോകമെമ്പാടും വാ​ക്​​സി​ൻ എ​ത്തി​ക്കാ​ൻ ഇനി സൗ​ദി എ​യ​ർ​ലൈ​ൻ​സിന്റെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും

  • 08/04/2021

ലോകമെമ്പാടും വാ​ക്​​സി​ൻ എ​ത്തി​ക്കാ​ൻ ഇനി സൗ​ദി എ​യ​ർ​ലൈ​ൻ​സിന്റെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും.യു​നി​സെ​ഫി​ന്​ കീ​ഴി​ലെ വാ​ക്​​സി​നെ​ത്തി​ക്കു​ന്ന മാ​നു​ഷി​ക പ​ദ്ധ​തി​യി​ലാ​ണ്​​​ സൗ​ദി​യ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും പ​​ങ്കാ​ളി​യാ​കു​ന്ന​ത്.​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ കാ​ർ​ഗോ കമ്പ​നി​യും യു​നി​സെ​ഫും ഇ​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ഇ​തോ​ടെ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ളി​ലും സം​രം​ഭ​ങ്ങ​ളി​ലും സൗ​ദി​എ​യ​ർ​ലൈ​ൻ​സി​നു കീ​ഴി​ലെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും പങ്കെടുക്കും. വാ​ക്​​സി​നു​ക​ൾ ന്യാ​യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ആ​ഗോ​ള ‘കോ​വാ​ക്​​സ്​’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വാ​ക്​​സി​നെ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ൽ പ​ത്തോ​ളം വി​മാ​ന​ക്ക​മ്പ​നി​ക​ളാ​ണ്​ ഇ​തു​വ​രെ പ​ങ്കാ​ളി​ക​ളാ​യ​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ 2021‍ൻ​റ ആ​ദ്യ പ​കു​തി​യി​ൽ 145 രാ​ജ്യ​ങ്ങ​ളി​ലെ മൂ​ന്ന്​ ശ​ത​മാ​നം ജ​ന​ങ്ങ​ൾ​ക്ക്​​ കുത്തിവെപ്പ്​ ല​ഭ്യ​മാ​ക്കാ​നാ​ണ്​ പ​ദ്ധ​തി.


Related News