റമദാൻ: ബഹ്റൈനിൽ പ​​ള്ളി​​ക​​ളി​​ൽ ജു​​മു​​അ​​യും ത​​റാ​​വീ​​ഹും ആ​​രം​​ഭി​​ക്കാ​​ൻ അ​​നു​​മ​​തി

  • 09/04/2021

റ​​മ​​ദാ​​നി​​ൽ പ​​ള്ളി​​ക​​ളി​​ൽ ജു​​മു​​അ​​യും ത​​റാ​​വീ​​ഹും ആ​​രം​​ഭി​​ക്കാ​​ൻ രാ​​ജാ​​വ് ഹ​​മ​​ദ് ബി​​ൻ ഈ​​സ ആ​​ൽ ഖ​​ലീ​​ഫ അ​​നു​​മ​​തി ന​​ൽകി. ഇ​​തിെ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കോ​​വി​​ഡ് പ്ര​​തി​​രോ​​ധ മെ​​ഡി​​ക്ക​​ൽ സ​​മി​​തി ആ​​രാ​​ധ​​ന​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ർദേ​​ശ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചു. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ വാ​​ക്​​​സി​​ൻ ര​​ണ്ടാ​​മ​​ത്തെ ഡോ​​സ് സ്വീ​​ക​​രി​​ച്ച്‌ 14 ദി​​വ​​സം ക​​ഴി​​ഞ്ഞ​​വ​​ർക്കും കോ​​വി​​ഡ് മു​​ക്തി നേ​​ടി​​യ​​വ​​ർക്കും മാ​​ത്ര​​മാ​​ണ്​ പ്രാ​​ർ​​ഥ​​ന​​യി​​ൽ പങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ക.

ജു​​മു​​അ തു​​ട​​ങ്ങു​​ന്ന​​തി​​ന് 45 മി​​നി​​റ്റ് മു​​മ്ബ് മാ​​ത്ര​​മേ പ​​ള്ളി​​ക​​ൾ തു​​റ​​ക്കൂ. ജു​​മു​​അ ക​​ഴി​​ഞ്ഞ് 20 മി​​നി​​റ്റി​​നു​​ള്ളി​​ൽ അ​​ട​​ക്കും. ഖു​​തു​​ബ 10 മി​​നി​​റ്റി​​ൽ കൂ​​ട​​രു​​ത്. ഖു​​തു​​ബ പ​​രി​​ഭാ​​ഷ​​ക​​ളോ മ​​റ്റു കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ളോ പാ​​ടി​​ല്ല. ഇ​​ശാ ബാ​​ങ്ക് വി​​ളി​​ച്ച്‌ അ​​ഞ്ചു മി​​നി​​റ്റ് ക​​ഴി​​യു​​മ്ബോ​​ൾ ന​​മ​​സ്​​​കാ​​രം ആ​​രം​​ഭി​​ക്ക​​ണം. 

ഇ​​ശാ ന​​മ​​സ്​​​കാ​​രം ക​​ഴി​​ഞ്ഞ​​യു​​ട​​ൻ ത​​റാ​​വീ​​ഹ് ആ​​രം​​ഭി​​ക്ക​​ണം. ര​​ണ്ടും കൂ​​ടി 40 മി​​നി​​റ്റി​​ൽ ക​​വി​​യ​​രു​​ത്. ആ​​രാ​​ധ​​ന​​ക​​ളി​​ൽ പങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ ബി​​വെ​​യ​​ർ ആ​​പ് വ​​ഴി സ​​ർട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്ക​​ണം.

Related News