സൗദിയിൽ ചൊവ്വാഴ്ച റമദാൻ വ്രതാരംഭത്തിനു സാധ്യത

  • 10/04/2021

റിയാദ്: സൗദിയിൽ ചൊവ്വാഴ്ചയാണ് റമദാൻ വ്രതാരംഭത്തിനു സാധ്യതയെന്ന് ജ്യോതിശ്ശാസ്ത്രജ്ഞൻ ഡോ.ഖാലിദ് അൽ സാക് അഭിപ്രായപ്പെട്ടു. ഞായറാഴ്ച സൂര്യാസ്തമയത്തിനു മുമ്ബ്തന്നെ ചന്ദ്രൻ അസ്തമിക്കുമെന്നാണ് ഡോ. ഖാലിദ് അഭിപ്രായപ്പെടുന്നത്. എന്നാൽ തിങ്കളാഴ്ച 20 മിനിറ്റോളം ചന്ദ്രൻ ദൃശ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ റമദാൻ 30 ദിവസം ഉണ്ടായിരിക്കുമെന്നും ഡോ. ഖാലിദ് സാക് കണക്കാക്കുന്നു. എന്നാൽ, ഞായറാഴ്ചയും തിങ്കളാഴ്ചയും മാസപ്പിറിവി നിരീക്ഷിക്കണമെന്നും യഥാസമയം അറിയിക്കണെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവർ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശഅ്ബാൻ 29 ന് ഞായറാഴ്ച വൈകിട്ട് എല്ലാവരും മാസപ്പിറവി നിരീക്ഷിക്കണം. നാളെ വൈകിട്ട് മാസപ്പിറവി ദൃശ്യമാകാത്ത പക്ഷം തിങ്കളാഴ്ച വൈകിട്ടും മാസപ്പിറവി നിരീക്ഷിക്കണം. നഗ്‌നനേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്ത കോടതികളെ വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related News