വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ കൊറിയർ സംവിധാനം.

  • 23/04/2020

വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.   DHL  കൊറിയർ കമ്പനിയാണ്   മരുന്ന്  എത്തിക്കാനുള്ള സന്നദ്ധത നോർക്ക റൂട്ട്‌സിനെ അറിയിച്ചത്. പാക്ക് ചെയ്യാത്ത മരുന്ന്,  ഒർജിനൽ ബിൽ ,മരുന്നിൻ്റെ കുറിപ്പടി, അയയ്ക്കുന്ന ആളിൻ്റെ അധാർ കോപ്പി എന്നിവ കൊച്ചിയിലെ  DHL ഓഫീസിൽ  എത്തിക്കണം.  വിദേശത്തുള്ള വിലാസക്കാരന് ഡോർ ടു ഡോർ വിതരണ സംവിധാനം വഴിമരുന്ന് എത്തിക്കും. രണ്ടു  ദിവസത്തിനകം  റെഡ് സോൺ  ഒഴികെയുള്ള  ജില്ലകളിൽ  DHL ഓഫീസുകൾ  പ്രവർത്തന ക്ഷമമാകുമെന്ന്  കമ്പനി  അറിയിച്ചിട്ടുണ്ട്. കൂടുതൽ  വിവരങ്ങൾ 9633131397 നമ്പറിൽ ലഭിക്കും.

Related News