സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ആക്രമണ ശ്രമം; ആറ് ഡ്രോണുകളും രണ്ട് മിസൈലുകളും തകർത്തു

  • 13/04/2021

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് യെമനിൽ നിന്ന് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. രണ്ട് ബാലിസ്റ്റിക് മിസൈലുകളും സ്‍ഫോടക വസ്‍തുക്കൾ നിറച്ച ആറ് ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തതായി അറബ് സഖ്യസേന അറിയിച്ചു.

ദക്ഷിണ സൗദിയിലെ ജനവാസ മേഖലകളിൽ ആക്രമണം നടത്താനാണ് ഇറാന്റെ പിന്തുണയോടെ ഹൂതികൾ ശ്രമിച്ചതെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലികി പറഞ്ഞു. സാധരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ആക്രമണങ്ങൾ ഹൂതികൾ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ അന്താരാഷ്‍ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പ്രതിരോധന നടപടികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചിട്ടുണ്ട്.

Related News