റമദാൻ; ഇന്ത്യയിൽ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ

  • 15/04/2021


റമദാനിൽ ഇന്ത്യയിൽ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ. കിംഗ് സൽമാൻ റമദാൻ സഹായ പദ്ധതിയുടെ ഭാഗമായി സൗദി ഇസ്ലാമിക് കാര്യ മന്ത്രാലയവും കാൾ ആൻഡ് ഗൈഡൻസ് സെന്ററും സംയുക്തമായാണ് ഇന്ത്യയിൽ റമദാൻ ഇഫ്താർ പദ്ധതി ആരംഭിച്ചത്.

റമദാൻ മാസത്തിൽ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെയും സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും 80,000 കുടുംബങ്ങൾക്ക് ഭക്ഷണം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ന്യൂഡൽഹിയിലെ സൗദി അറേബ്യൻ എംബസിയിലെ മതകാര്യ അറ്റാഷെ ഓഫീസിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

Related News