പഴയ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ച്‌ സൗദി അറേബ്യ

  • 16/04/2021

ദുബായ്: സൗദി അറേബ്യയിലേക്ക് പോകുന്ന വാഹനങ്ങൾക്കുള്ള പുതിയ വ്യവസ്ഥകൾ നിലവിൽ വന്നതോടെ പഴയ വാഹനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചു. യുഎഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റി എല്ലാ പ്രാദേശിക കസ്റ്റംസ് കാര്യാലയങ്ങൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറി.

5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടാക്സി വാഹനങ്ങൾക്ക് സൗദിയിലേക്ക് പ്രവേശിക്കാനാകില്ല. അതെ സമയം ബസുകൾക്ക് 10 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. ചരക്കു വാഹനങ്ങൾക്ക് 20 വർഷം. വാഹനങ്ങളുടെ ലൈസൻസ് പരിശോധിച്ചാകും മറ്റുള്ള തീരുമാനം.

Related News