ഓഹരി കമ്പോളത്തിൽ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട്‌ അരാംകോ എണ്ണക്കമ്പനി

  • 28/04/2021

റിയാദ്: സൗദി സർക്കാർ ഉടമസ്ഥതയിലുള്ള വൻകിട എണ്ണക്കമ്പനിയായ അരാംകോ ഓഹരി കമ്പോളത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. ഓഹരി കമ്പോളത്തിൽ അരാംകോയുടെ ഒരു ശമാതനം ഓഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ആഗോള കമ്പനിയുമായി ചർച്ചകൾ നടന്നുവരികയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു. രാജ്യത്ത് നടപ്പിലാക്കുന്ന വിഷൻ 2030ന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഒന്നോ 

രണ്ടോ വർഷത്തിനിടയിൽ അരാംകോയുടെ കൂടുതൽ ഓഹരികൾ അന്താരാഷ്ട്ര നിക്ഷേപകർക്ക് വിൽപ്പന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷൻ 2030ന്റെ ഭാഗമായി 2019ലായിരുന്നു അരാംകോ ആദ്യമായി ഓഹരി കമ്ബോളത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇത് എണ്ണ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറ്റി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന്റെ ആദ്യ പടിയായാണ് വിലയിരുത്തപ്പെട്ടത്. 

29.4 ബില്യൻ ഡോളറാണ് ഐപിഒ വിൽപ്പന വഴി അരാംകോ ഇതിനകം സമാഹരിച്ചത്. ഇത് സൗദിയിലെ പ്രധാന നിക്ഷേപക സംവിധാനമായ പബ്ലിക് ഇൻവെസ്റ്റ് ഫണ്ടിൽ വകയിരുത്തുകയായിരുന്നു ചെയ്തത്. 2030ഓടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്തി 10 ട്രില്യൻ ഡോളറായി റിയാലായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കിരീടാവകാശി പറഞ്ഞു.

Related News