അബുദാബിയിൽ ഫൈസർ വാക്സീൻ ലഭിക്കുന്ന രണ്ടു കേന്ദ്രങ്ങൾകൂടി തുറന്നു

  • 07/05/2021

അബുദാബിയിൽ ഫൈസർ വാക്സീൻ ലഭിക്കുന്ന രണ്ടു കേന്ദ്രങ്ങൾകൂടി തുറന്നു.സായിദ് പോർട്ടിലെ വാക്സിനേഷൻ സെന്റർ, അൽഐൻ കൺവൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് ഫൈസർ ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ ഈ വാക്സീൻ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ എണ്ണം പത്തായി.

നേരത്തേ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കുകീഴിൽ അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായി 8 കേന്ദ്രങ്ങളിൽ വാക്സീൻ ലഭ്യമാക്കിയിരുന്നു. 80050 നമ്ബറിൽ വിളിച്ച്‌ റജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ വാക്സീൻ ലഭിക്കുക.

Related News