പ്രവാസ ജീവിതത്തിനിടയിൽ രോഗബാധിതയായ മലയാളി യുവതിക്ക് സഹായഹസ്തവുമായി കുവൈറ്റിലെ ഹരിപ്പാട് അസോസിയേഷൻ.

  • 28/11/2020

കുവൈറ്റ്. കുവൈറ്റിലെ  പ്രവാസജീവിതത്തിനിടയിൽ രോഗബാധിതയായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി അമ്പിളി എന്ന യുവതിക്ക്,  ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (HPAK) മുൻകയ്യെടുത്തു അസോസിയേഷൻ അംഗങ്ങളുടെ സഹകരണത്തോടെ സമാഹരിച്ച ഒരുലക്ഷത്തിൽ പതിനായിരം (110000 /- )രൂപയുടെ
ചെക്ക് ഇന്ത്യൻ എംബസി അധികൃതരുടെ സാന്നിദ്ധ്യത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌ അജികുട്ടപ്പൻ, വൈസ് പ്രസിഡന്റ്‌ ശ്രീ  കലേഷ് ബി പിള്ള, ട്രെഷറർ ശ്രീ  ബിനുയോഹന്നാൻ സെക്രട്ടറി ശ്രീ ജയകൃഷ്ണൻ എന്നിവർ ചേർന്ന് കൈമാറി. അനാരോഗ്യം മൂലം തൊഴിൽ ചെയ്യാൻ കഴിയാതെ കുവൈറ്റിൽ ഇന്ത്യൻ എംബസി അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന അമ്പിളി ഇന്ന് നാട്ടിലേക്കു യാത്ര തിരിക്കുകയാണ്
                ഈസഹായസ്വരുപണത്തിൽ അകമഴിഞ്ഞ് സഹായിച്ച എല്ലാ അസോസിയേഷൻ അംഗങ്ങങ്ങളോടും പ്രവാസി സുഹൃത്തുക്കളോടും HPAK ഭാരവാഹികൾ  നന്ദി അറിയിച്ചു.

Related News