ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,933 പേർക്ക് രോഗം; മരണം 312.

  • 23/06/2020

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 14,933 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 312 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 14,011 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,48,190 പേര്‍ ഇതു വരെ സുഖം പ്രാപിച്ചതായാണ് കണക്ക്. ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന എണ്ണത്തില്‍ നിന്നും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനായത് രാജ്യത്തിന് ആശ്വാസം നല്‍കുന്നുണ്ട്.

.

Related News