കുവൈത്തിൽ 104 ഇന്ത്യക്കാരുൾപ്പടെ 161 പേർക്കുകൂടി കൊറോണ, ഇതോടെ 1154 പേർക്ക് കോവിഡ് - 19.

  • 11/04/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 161 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 104 പേർ ഇന്ത്യക്കാരാണ്, ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം1154 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 133  ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു. ഇന്ന് രോഗ മുക്തി നേടിയവരില്‍ 6 കുവൈത്ത് സ്വശേികളും 4 വിദേശികളുമാണന്ന് അദ്ദേഹം അറിയിച്ചു

Related News