രാജ്യാന്തര വിലക്ക് നീക്കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് തുടരും

  • 17/05/2021

റിയാദ്:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാജ്യാന്തര വിലക്ക് നീക്കി സൗദി അറേബ്യ. എല്ലാ അതിർത്തികൾക്കും ഒരു വർഷത്തിലേറെയായി തുടരുന്ന വിലക്കാണ് ഇന്ന് മുതൽ പിൻവലിക്കുന്നത്. നിയന്ത്രണങ്ങളോടെ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള അനുമതിയാണ് സൗദി നൽകിയിരിക്കുന്നത്. എന്നാൽ കൊറോണ വ്യാപനം ശക്തമായി തുടരുന്ന ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്കുള്ള വിലക്ക് തുടരും.

കൊറോണ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്കും, ആറ് മാസത്തിനുള്ളിൽ കൊറോണ ഭേദമായവർക്കും സൗദിയിലേക്ക് പ്രവേശനാനുമതി ഉണ്ട്. ആരോഗ്യ ഇൻഷുറ്ൻസുള്ള പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾക്കും യാത്ര ചെയ്യാം.

ടൂറിസ്റ്റ് വിസ മാത്രമുള്ള വിദേശി പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശനമില്ല. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റും നിർബന്ധമാണ്. എന്നാൽ എട്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിശോധന സർട്ടിഫിക്കേറ്റ് ആവശ്യമില്ല.

സൗദിയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർ ആ ര്ാജ്യങ്ങളിലെ കൊറോണ മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വിവിധ എയർലൈൻസുകൾ നിർദ്ദേശിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 43 രാജ്യാന്തര റൂട്ടുകളിലേക്കും 28 ആഭ്യന്തര റൂട്ടുകളിലേക്കുമാണ് സൗദി എയർലൈൻസ് സർവ്വീസ് ആരംഭിക്കുന്നത്.

Related News