സമ്പൂർണ്ണ ലോക്ഡൌൺ ; മഹബൂളയില്‍ പോളിക്ലിനിക് തുറന്നു

  • 13/04/2020

കുവൈത്ത് സിറ്റി: വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായി മഹബൂളയില്‍ പോളിക്ലിനിക് തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മഹബുള്ളയില്‍ സമ്പൂർണ്ണ ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകളുടെ സഞ്ചാര സ്വാത്രന്ത്യത്തിന് കര്‍ശനമായ നിയന്ത്രണങ്ങളാണ് വരുത്തിയിരികുന്നത്. മന്ത്രാലയത്തില്‍ നിന്നും നേരത്തെ അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ പ്രദേശത്ത് നിന്ന് പുറത്തേക്കും അകത്തേക്കും അനുവാദമുള്ളൂ.

Related News