സൗദിയിലെ ദമാം ജയിലിൽ നിന്നും മലയാളികൾ ഉൾപ്പെടെ 11 ഇന്ത്യക്കാർക്ക് മോചനം

  • 31/05/2021

ദ​മ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവശ്യയായ ദമാമിൽ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ക്കപ്പെട്ടി​രു​ന്ന 11 ഇ​ന്ത്യ​ക്കാ​ർ ജ​യി​ൽ​മോ​ചി​ത​രാ​കു​ന്നു. ഇ​തി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ളും അ​ഞ്ച്​ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ളും കർണാടകക്കാരും ഉ​ൾ​പ്പെ​ടും.

റ​മ​ദാ​നിലെ രാജകാരുണ്യവും കൊറോണ വ്യാപനത്തെ തുടർന്നുള്ള ഇ​ള​വു​ക​ളാ​ണ്​ മോചിപ്പിക്കാൻ കാരണമായത്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്​ , മോഷണകേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ, മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ അ​തി​ർ​ത്തി ലം​ഘി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ പി​ടി​യി​ലാ​യ​വ​രും ഇ​തി​ലു​ണ്ട്. 

പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ കാ​ല​വ​ധി​ക​ൾ അ​വ​സാ​നി​ച്ചി​രു​ന്ന ഇ​വ​ർ​ക്ക്​ ഇ.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ പൂ​റ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​കരായ മ​ണി​ക്കു​ട്ട​നും മ​ഞ്​​ജു​വും അ​റി​യി​ച്ചു. ജയിൽ മോചിതരായ ര​ണ്ട്​ പേ​ർ​ക്ക്​ വിമാനടി​ക്ക​റ്റു​ക​ൾ ആവശ്യമായിരുന്നുവെന്നും ഇവർക്ക് രണ്ടുപേർക്കുമുള്ള വിമാന ടിക്കറ്റ്സാമൂഹിക സംഘടനാ പ്രതിനിധികൾ നൽകിയതായും ഇ​വ​ർ പ​റ​ഞ്ഞു.

Related News