വാക്സിൻ എടുത്ത ശേഷം രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റീൻ വേണ്ടെന്ന് സൗദി അറേബ്യ

  • 01/06/2021

റിയാദ്: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്നവർ ക്വാറന്റീനിൽ പോകേണ്ടതില്ലെന്ന് സൗദി. ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർ വാക്സിൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയിൽ കരുതണം. ഫൈസർ, കോവിഷീൽഡ്, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിനുകൾ.

വാക്സിൻ സ്വീകരിക്കാത്ത വിദേശികൾ സൗദി അറേബ്യയിലെത്തുമ്പോൾ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഇന്ത്യക്കാർക്ക് നേരിട്ട് രാജ്യത്തെത്തുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് പിൻവലിക്കുന്ന സമയത്ത് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് സഹായകമാകുന്ന പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Related News