കുവൈത്തിൽ വൈദ്യുതി ഉപയോഗം കുതിച്ചുയുരുന്നു

  • 04/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയുരുന്നു. ഇലക്ട്രിക് ലോഡ് ഇന്‍ഡക്സ് ഓരോ ദിവസവും കൂടുന്നതായാണ് കണക്കുകള്‍. ഇന്നലെ വൈദ്യുതി ഉപയോഗം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് 14,506 മെഗാ വാട്ട്സ് ആയി ഉയര്‍ന്നു. 

ചൊവ്വാഴ്ച വൈദ്യുതി ഉപയോഗം 14,250 മെഗാ വാട്ട്സ് ആയിരുന്നു. ഒരു ദിവസത്തിനുള്ളില്‍ 250 മെഗാ വാട്ട്സിന്‍റെ ഉപയോഗമാണ് കൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 500 മെഗാ വാട്ട്സിന്‍റെ ഉപയോഗം കൂടിയത്. 

വേനല്‍ക്കാലത്ത് 16,000 മെഗാ വാട്ടസ് വരെ വൈദ്യുതി ഉപയോഗം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി മന്ത്രി ഡോ. മിഷാന്‍ അല്‍ ഒട്ടെയ്ബി പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ മന്ത്രാലയം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News