കൊവിഡ് കേസുകള്‍ കൂടുന്നു; ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 04/06/2021

കുവൈത്ത് സിറ്റി: കൊവിഡ് സാഹചര്യത്തിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. 

മന്ത്രിസഭയുടെ തീരുമാനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പൊതുയിടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ഒത്തുച്ചേരലുകള്‍ ഒഴിവാക്കണമെന്നും, ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്നും  മന്ത്രാലയം നിര്‍ദേശിച്ചു. 

രാജ്യത്തെ ആരോഗ്യ സാഹചര്യം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദേശങ്ങള്‍. രാജ്യത്തെ കൊവിഡ‍് കേസുകള്‍ വര്‍ധിക്കുന്നതായണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍.

Related News