വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാനിരോധനം; നിയമപരമായ സംശയങ്ങളില്ലെന്ന് അധികൃതര്‍.

  • 04/06/2021

കുവൈത്ത് സിറ്റി: മഹാമാരിയുടെ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അധികാരപരിധിയില്‍ വരുന്നതാണ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുന്നത് അടക്കമുള്ള കാര്യങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞ നിര്‍ദേശം, മന്ത്രിസഭ അല്ല മന്ത്രിയാണ് നല്‍കിയതെന്ന് വ്യക്തമാക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ അറിയുന്നതിനായി ഈ നിര്‍ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചിരുന്നു. നൂറ് ശതമാനം നിയമപരമായ കാര്യം റദ്ദാക്കാന്‍ പറ്റില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

തീരുമാനം റദ്ദാക്കാന്‍ സമര്‍പ്പിച്ച അപ്പീലില്‍  വാദം നടത്താന്‍ ഫത്വ, നിയമ വകുപ്പ് തയാറാണ്. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത് റദ്ദാക്കാന്‍ സാധിക്കില്ല. ഇളവുകളും ശുപാര്‍ശകളും ബന്ധപ്പെട്ട കമ്മിറ്റികള്‍ പഠിക്കാന്‍ തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News