സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്സിൻ നിർബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 07/06/2021

സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്സിൻ നിർബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. എന്നാൽ വ്യക്തികളുടെ ആരോഗ്യ നില തെളിയിക്കുന്ന തവക്കൽന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പച്ചയായിരിക്കണം. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള എല്ലാവർക്കും ഇത് ബാധകമാണ്. 

15 വയസിന് മുകളിൽ പ്രായമുള്ള ഓരോ വ്യക്തിക്കും വ്യക്തിഗത തവക്കൽനാ ആപ്ലിൽ സ്റ്റാറ്റസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണെന്നും ഹെൽത്ത് അതോറിറ്റി അറിയിച്ചു.

തവക്കൽനയിൽ ഇന്റർനെറ്റ് ഇല്ലാതെയും 48 മണിക്കൂർ വരെ സ്റ്റാറ്റസ് നിലനിൽക്കുന്ന സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രാലയ അധികൃതർ അറിയിച്ചു.എന്നാൽ രാജ്യത്തെ പബ്ലിക് ട്രാൻസ്പോർട്ട് മേഖല ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിൽ ഇതിനകം വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.

Related News