വിദേശത്തു കുടുങ്ങിയ സൗദി പ്രവാസികളുടെ റീ-എൻട്രി,ഇഖാമാ കാലാവധി ജൂലായ് 31 വരെ സൗജന്യമായി നീട്ടിയേക്കും

  • 08/06/2021

റിയാദ് : കോവിഡ് വ്യാപനം കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രി,ഇഖാമ കാലാവധി ദീർഘിപ്പിക്കാൻ നടപടികൾ തുടങ്ങിയതായി ജവാസാത്ത് അറിയിച്ചു. ജൂലായ് 31 വരെയാണ് കാലാവധി ദീർഘിപ്പിക്കുക.ഇതുസംബന്ധിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.

നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കാതെയാണ് ഇഖാമയും റീ എൻട്രിയും സന്ദർശക വീസയും കാലാവധി ദീർഘിപ്പിക്കുന്നത്.

Related News