കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കുന്നതിനുള്ള സേവനം സൗദി ആരംഭിച്ചു

  • 12/06/2021

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടർന്ന് കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റ് വിസകൾ ഫീസുകളൊന്നും കൂടാതെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു.

സൗദിയിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ് പുതുക്കുന്നത്. ആഭ്യന്തര, ധന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടി ആരംഭിച്ചത്. ഉപയോഗപ്പെടുത്താത്ത വിസകളുടെ കാലാവധി ജൂലൈ 31 വരെ ഫീസുകൾ കൂടാതെ പുതുക്കാം. https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ സേവന പ്ലാറ്റ്‌ഫോം വഴി രാജ്യത്തിന് പുറത്തുള്ള സന്ദർശകർക്ക് വിസാ കാലാവധി പുതുക്കാനാകും.

Related News