ഈ വർഷത്തെ ഹജ്ജിന് വിദേശ തീർത്ഥാടകർക്ക് അവസരമുണ്ടാവില്ല

  • 12/06/2021

ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് വിദേശ ഹാജിമാർക്ക് അവസരമുണ്ടാവില്ല. സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമായ വാക്‌സിനേഷൻ കഴിഞ്ഞ 60,000 പേർക്കായിരിക്കും ഹജ്ജിനവസരം ഉണ്ടാവുകയെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജൂലൈ അവസാനം മുതൽ തീർത്ഥാടകരെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. 65 വയസ്സിന് താഴെയുള്ള മറ്റ് അസുഖകങ്ങൾ ഒന്നുമില്ലാത്തവർക്കാണ് അവസരം നൽകുക.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത് രണ്ടാം തവണയാണ് ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ട് വരുന്നത്. 2019 2.5 ദശലക്ഷം തീർത്ഥാടകർ ഹജ്ജ് കർമം നിർവഹിച്ചപ്പോൾ കഴിഞ്ഞ വർഷം പതിനായിരം പേർക്ക് മാത്രമാണ് ഹജ്ജ് ചെയ്യാനായത്.

ലോകത്തുടനീളമുള്ള കോവിഡ് മഹാമാരിയുടെ വ്യാപനവും വികാസവും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹജ്ജ്, ഉംറ ഉപമന്ത്രി ഉടൻ വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Related News