വാക്​സിൻ വിവരങ്ങൾ അപ് ഡേറ്റ് ചെയ്യാം ; 'തവക്കൽന' ആപ്പ് ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങി

  • 13/06/2021

ജിദ്ദ: സൗദി അറേബ്യയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ് ഡേറ്റ് ചെയ്യാനായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന ‘തവക്കൽന’ ആപ്പ് ഞായറാഴ്​ച മുതൽ ഇന്ത്യയിലും ലഭ്യമായി തുടങ്ങിയെന്ന് റിപ്പോർട്ട് .

മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളിൽ ഇന്ന് മുതൽ ആപ്പ് പ്രവർത്തിക്കും.സൗദിയിൽനിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ സംവിധാനം . സൗദിയിൽനിന്നും വാക്​സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ അപ്ഡേറ്റായി ലഭിക്കുന്ന ഏക ആപ്പാണിത്.

കോവിഡിന്റെ രണ്ട് ഡോസ് വാക്​സിനും സ്വീകരിച്ചവരോ ഒരു ഡോസ് വാക്​സിൻ എടുത്ത് 14 ദിവസങ്ങൾ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച്‌ ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി കടും പച്ച നിറത്തിലാണ് തവക്കൽന ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക. സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കൽന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കിൽ അവർക്ക് രാജ്യത്ത് പ്രവേശിച്ചാൽ നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആവശ്യമില്ല.

അതെ സമയം ഇത് യാത്ര യാത്ര പുറപ്പെടും മുമ്പ് അതാത് വിമാനകമ്ബനികളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ആ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. ‘തവക്കൽന ആപ്പ്’സൗദിക്ക് പുറത്ത് അപ്ഡേറ്റ് ആയി പ്രവർത്തിക്കാതിരുന്നതിനാൽ നേരത്തെ നിരവധി പേർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനായില്ല.

Related News