സൗദിയിൽ സ്‌കൂൾ കെട്ടിടത്തിനു നേരെ ഡ്രോൺ ആക്രമണം

  • 14/06/2021

റിയാദ്: സൗദിയിലെ അസീറിൽ സ്‍കൂൾ കെട്ടിടത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം നടന്നു. ഞായറാഴ്‍ചയായിരുന്നു സംഭവം നടന്നത്. യെമനിൽ നിന്ന് ഹൂതികൾ തൊടുത്തുവിട്ട സ്‍ഫോടക വസ്‍തുക്കൾ നിറച്ച ഡ്രോൺ, അസീർ ഗവർണറേറ്റിലെ ഒരു സ്‍കൂൾ കെട്ടിടത്തിന് മേൽ പതിക്കുകയായിരുന്നുവെന്ന് സിവിൽ ജിഫൻസ് വ്യക്തമാക്കി. കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് .

Related News