പാളയം സെന്റ് ജോസഫസ് മെട്രോപോളിറ്റിൻ കത്തീഡ്രൽ ഇടവക കൗൺസിലിന്റെ വി.യൗസേപ്പിതാവിന്റെ സ്നേഹവിരുന്ന്‌ മാറ്റിവച്ചു.

  • 11/03/2020

കൊറോണാ വൈറസ് ബാധ കണക്കിലെടുത്തും ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം മാനിച്ചും, പാളയം സെന്റ് ജോസഫസ് മെട്രോപോളിറ്റിൻ കത്തീഡ്രൽ ഇടവക കൗൺസിലിൻ്റെ അടിയന്തിര യോഗം ചേർന്ന്
വി.യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് 19.3.2020ൽ നടത്താനിരുന്ന സ്നേഹവിരുന്ന്‌ ,ഇടവക ദിനവും തൊഴിലാളി ദിനവുമായ മേയ് ഒന്നാം തിയതി (1-5.2020) ലേക്ക് മാറ്റാൻ തീരുമാനിച്ചു. കൂടാതെ ഈ മാസം 18 ന് വൈകിട്ട് നഗരം ചുറ്റി നടത്താനിരുന്ന തിരുസ്വരൂപ പ്രദക്ഷിണം, ദേവാലയം ചുറ്റി നടത്താൻ തീരുമാനിച്ചു. ഈ മാസം 14 ന് നടക്കണ്ടേ . B.C. C ജനറൽ ബോഡി യോഗം വേണ്ടെന്നു തീരുമാനിച്ചു. ഈ മാസത്തെ കുടുംബ യൂണിറ്റ് യോഗങ്ങളും മാറ്റിവെച്ചുഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൊവ്വാഴ്ച്ച ഉള്ള അന്തോണിയോസ് പൂണ്യാളന്റെ നേർച്ച ഊണ് ഉണ്ടായിരിക്കുന്നത് അല്ല. തിരുനാളുമായി ബന്ധപ്പെട്ട തിരുക്കർമ്മങ്ങൾ യഥാസമയം ഉണ്ടായിരിക്കുന്നതാണ്

Related News